തിരുവുത്സവം 2023

Posted by On 15/11/2023
തിരുവുത്സവം 2023

കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ തൃക്കാർത്തിക തിരുവുത്സവം 2023 നവംബർ 19ന് (1199 വൃശ്ചികം3) ആരംഭിച്ച് നവംബർ 28ന് (1199 വൃശ്ചികം 12) ആറാട്ടോടുകൂടി സമാപിക്കുകയാണ്പ്രസിദ്ധമായ കുമാരനല്ലൂർ തൃക്കാർത്തിക നവംബർ 27നാണ് (1199 വൃശ്ചികം 11), ക്ഷേത്ര അനുഷ്ഠാന കലകൾക്കും ശാസ്ത്രീയ കലകൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് അറിയപ്പെടുന്ന കലാകാരന്മാർ പങ്കെടുക്കുന്ന വിവിധങ്ങളായ കലാപ രിപാടികൾ ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മതാനത്തുള്ള തിരുവരങ്ങിലും ക്ഷേത്ര നടപ്പന്തലിലും ഊട്ടുപ രയിലുമായി ക്രമീകരിച്ചിരിക്കുന്നു.

പത്തുനാൾ നീണ്ടുനിൽക്കുന്ന ദർശന പ്രാധാന്യമുള്ള തിരുവുത്സവ ചടങ്ങുകളിലും ഉത്സവാഘോഷങ്ങളിലും പങ്കെടുക്കുന്നതിനായി എല്ലാ ഭക്തജനങ്ങളെയും, കലാസ്വാദകരെയും, ഉത്സവ പ്രേമികളെയും ദേവീനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.